പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി
Posted on: 11 Sep 2015
ഉദിനൂര്‍: നിരോധിച്ച പാന്‍ ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ്സ്റ്റോപ്പിന് സമീപം കെ.വി.കൃഷ്ണന്റെ കടയില്‍നിന്നാണ് 51 പായ്ക്കറ്റ് പാന്‍ ഉത്പന്നങ്ങള്‍ ചന്തേര പോലീസ് പിടികൂടിയത്. കൃഷ്ണനെ കേസെടുത്ത് ജാമ്യത്തില്‍വിട്ടു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. സമീപത്തെ മറ്റൊരു കടയിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.