ഓണാഘോഷവും അനുമോദനവും

Posted on: 11 Sep 2015



തൃക്കരിപ്പൂര്‍: ചന്തേര വിഗേഷ് സ്മാരക കലാ-കായിക വേദി ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ദേശീയ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഫൈറ്റിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയ എം.അര്‍ജുന്‍, വെങ്കലമെഡല്‍ നേടിയ യു.വി.ദേവിക എന്നിവരെയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. കാന്‍ഫെഡ് ജില്ലാ സെക്രട്ടറി ഇ.രാഘവന്‍ ഉപഹാരംനല്കി. മത്സരവിജയികള്‍ക്ക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ് സമ്മാനം നല്കി. കെ.വി.അനൂപ് അധ്യക്ഷത വഹിച്ചു. ടി.വി.ജിതേഷ് സ്വാഗതവും കെ.വിജേഷ് നന്ദിയം പറഞ്ഞു.

More Citizen News - Kasargod