ജേസി വാരാഘോഷം
Posted on: 11 Sep 2015
നീലേശ്വരം: ജേസി വാരാഘോഷം തുടങ്ങി. അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് രാജ്മോഹന്‍ നീലേശ്വരം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.വി.തുളസീരാജ് അധ്യക്ഷത വഹിച്ചു. മുന്‍ മേഖലാ പ്രസിഡന്റ് കെ.ജയപാലന് മുഖ്യാതിഥിയായിരുന്നു. ടി.ദിലീപ് ജോസഫ്, രതീഷ് കൃഷ്ണന്, സി.ആര്.ജയചന്ദ്രന്, സി.വി.അനില്‍, പി.ആര്.ശ്രീനി എന്നിവര്‍ സംസാരിച്ചു. സപ്തംബര്‍ 15 വരെ വാരാഘോഷം നീണ്ടുനില്‍ക്കും.