മഴവെള്ളം കെട്ടിനില്‍ക്കുന്നത് തടയണം
Posted on: 11 Sep 2015
നീലേശ്വരം: ജില്ലാ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസിന്റെയും സര്‍ക്കിള്‍ ഓഫീസിന്റെയും മുമ്പില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.വി.ബാബുരാജ്, ടി.രന്‍ജിത്ത് ബാബു, കെ.പി.ബാലകൃഷ്ണന്, കെ.കെ.ബാലകൃഷ്ണന്, എം.പി.മനീഷ്കുമാര്‍, പി.രാജീവന്, പി.സുജിത്ത് എന്നിവര്‍ സംസാരിച്ചു.