വയോജനവാരാഘോഷം സംസ്ഥാന ഉദ്ഘാടനം നീലേശ്വരത്ത്
Posted on: 11 Sep 2015
നീലേശ്വരം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഒക്ടോബര്‍ ഒന്നുമുതല്‍ ഏഴുവരെ വയോജനവാരാഘോഷം നടത്തും. വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് നീലേശ്വരത്ത് നടത്തും. സംഘാടകസമിതി രൂപവത്കരണം സപ്തംബര്‍ 12-ന് രാവിലെ 10.30-ന് നീലേശ്വരം രാജാസ് എച്ച്.എസ്.എസ്സില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജിയും സെക്രട്ടറി കെ.സുകുമാരനും അറിയിച്ചു.