കേബിള്‍ ടി.വി. വരിക്കാര്‍ക്കുള്ള പദ്ധതിയുടെ നറുക്കെടുത്തു
Posted on: 11 Sep 2015
കാഞ്ഞങ്ങാട്: കേരളാവിഷന് ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്കായി സി.എ.ഒ. ജില്ലാ കമ്മിറ്റിയും കൊളിഗ്സ് കേബിള്നെറ്റും ചേര്‍ന്ന് നടത്തിയ 'ഓണം പൊന്നോണം 2015' നറുക്കെടുപ്പ് നടന്നു. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ കെ.സി.സി.എല്‍. മാനേജിങ് ഡയറക്ടര്‍ എ.ആര്.ഹരിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഒന്നാംസമ്മാനമായ മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് അര്‍ഹമായ കൂപ്പണ്‍നമ്പര്‍ 46856. കൂടാതെ കൂപ്പണ്‍ നമ്പര്‍ 217-ല്‍ അവസാനിക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനവുമുണ്ട്. സമ്മാനത്തിനായി കൂപ്പണുമായി അതത് കേബിള്‍ ഓപ്പറേറ്ററെ സമീപിക്കണമെന്ന് സി.ഒ.എ. ഭാരവാഹികള്‍ അറിയിച്ചു