കുട്ടമത്തിന് വെളിച്ചംപകര്‍ന്ന് 'സൗരപ്രഭ'

Posted on: 11 Sep 2015ചെറുവത്തൂര്‍: കുട്ടമത്ത് ഇനി സൗരപ്രഭ. പ്രദേശത്തെ തെരുവുവിളക്കുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ ഡി.വൈ.എഫ്.ഐ. കുട്ടമത്ത് യൂണിറ്റും യുവ പുരുഷ സ്വയംസഹായസംഘവുംചേര്‍ന്നാണ് ഊര്‍ജസംരക്ഷണ പദ്ധതി നടപ്പാക്കുന്നത്.
ഒമ്പതുലക്ഷം രൂപ ചെലവഴിച്ച് പ്രദേശത്ത് 30 സൗരോര്‍ജവിളക്ക് സ്ഥാപിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 10 വിളക്കുകള്‍ സ്ഥാപിച്ചു. ബാക്കി ആറുമാസത്തിനകം സ്ഥാപിക്കും. കോഴിക്കോട് ഗ്രീന്‍ ഇലക്ട്രോണ്‍ ആണ് വിളക്കുകള്‍ സ്ഥാപിച്ചത്. 25 വര്‍ഷം സുരക്ഷാചുമതലയും ഇവര്‍ വഹിക്കും.
പ്രദേശത്തെ 84 വീടുകളില്‍ അഞ്ചുവീതം സൗരോര്‍ജവിളക്കും രണ്ട് ഫാനും സ്ഥാപിച്ച് പ്രദേശത്തെ 'സോളാര്‍വില്ല'യാക്കാനാണ് യുവകൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.
'സൗരപ്രഭ ഊര്‍ജ സംരക്ഷണ' പദ്ധതി പി.കരുണാകരന്‍ എം.പി.ഉദ്ഘാടനംചെയ്തു. റിനീഷ് കുട്ടമത്ത് അധ്യക്ഷതവഹിച്ചു. 50 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ അവയവദാന സമ്മതപത്രം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഏറ്റുവാങ്ങി.
യൂണിവേഴ്‌സല്‍ ഗ്ലോബല്‍ അക്കാദമിയുടെ ഡോക്ടറേറ്റ് ലഭിച്ച മകേഷ് മണിയറയെ ചടങ്ങില്‍ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, വി.ചന്ദ്രന്‍, സുബിന്‍ കുട്ടമത്ത്, പി.എം.അരുണ്‍, രാജേഷ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod