ദേശീയപാത സഞ്ചാരയോഗ്യമാക്കണം -എന്‍.എച്ച്. ആക്ഷന്‍ കൗണ്‍സില്‍
Posted on: 11 Sep 2015
മഞ്ചേശ്വരം: ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ കേരളത്തിലെ ദേശീയപാത വികസിപ്പിക്കണമെന്ന പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കണമെന്നും എന്‍ജിനീയറിങ് െപ്രാക്യൂട്ടര്മെന്റ് കണ്‍സ്ട്രക്ഷന്‍ രീതിയില്‍ നാലുവരിപ്പാത നിര്‍മാണം ആരംഭിക്കണമെന്നും എന്‍.എച്ച്. ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാഫി ഹാജി, പവിത്രന്, ഷെയ്ക്ക് മൊയ്തീന്, ഖാദര്‍ ഹാജി, മുഹമ്മദ് ഷമീം തങ്ങള്‍, മുഹമ്മദ് മഞ്ചേശ്വരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.