കാഞ്ഞങ്ങാട്ട് നാളെ വര്‍ഗീയവിരുദ്ധ സെമിനാര്‍
Posted on: 11 Sep 2015
കാസര്‍കോട് : ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് കാഞ്ഞങ്ങാട്ട് മാന്തോപ്പ് മൈതാനത്ത് വര്‍ഗീയവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി സെമിനാര്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. എം.എം.നാരായണന്, കാസര്‍കോട് മേഖലാ വികാരി ജനറല്‍ ഫാ. ജോര്‍ജ് എളംകുന്നേല്, മുഹമ്മദ് റാഹിദ് ഹിമാനി (ബങ്കളം), സ്വാമി അഭയാന്ദ (വര്‍ക്കല ശിവഗിരിമഠം) എന്നിവര്‍ പ്രസംഗിക്കും.