വിമുക്തഭടന്മാരുടെ വിധവകളുടെ സംഗമം
Posted on: 11 Sep 2015
കാസര്‍കോട്: വിമുക്തഭടന്മാരുടെ വിധവകളുടെ പെന്ഷന്സംബന്ധവും മറ്റുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സംഗമം സപ്തംബര്‍ 16-ന് രാവിലെ 11.30 മുതല്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കും. ഐ.എന്‍.എസ്. സമോറിന് ഏഴിമലയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 04994 256860 എന്ന നമ്പറില്‍ ബന്ധപ്പെടണം.