സംസ്ഥാന വടംവലിമത്സരത്തില്‍ കള്ളാറിലെ വനിതകള്‍ക്ക് ഒന്നാംസ്ഥാനം

Posted on: 11 Sep 2015



രാജപുരം: കൈയും മെയ്യും കമ്പക്കയറിലേക്ക് ആവാഹിച്ച കള്ളാറിലെ വനിതകള്‍ക്ക് സംസ്ഥാന വടംവലിമത്സരത്തില്‍ ഒന്നാംസ്ഥാനം. കള്ളാര്‍ പഞ്ചായത്ത് വനിത വടംവലി ടീമാണ് കുടുംബശ്രീ സംസ്ഥാന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന വടംവലിമത്സരത്തില്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ ആതിഥേയരായ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് വിജയം.
ടോമി മാലക്കല്ലിന്റെ ശിഷണത്തില്‍ മനോഹരി ക്യാപ്റ്റനായ ടീമാണ് വിജയംനേടിയത്. ശശികല, ഷീബ, ലീല, ശര്‍മിള, സൗമ്യ, ജയ, സിമി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ടീമംഗങ്ങളെ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ ആദരിക്കും.

More Citizen News - Kasargod