ചികിത്സാസഹായം അനുവദിച്ചു
Posted on: 11 Sep 2015
കാസര്‍കോട്: പി.കരുണാകരന് എം.പി. മുഖേന അപേക്ഷിച്ച അഞ്ചുപേര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികിത്സാസഹായമനുവദിച്ചു. കുരുടപദവ് കൃഷ്ണപ്രിയ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ അനുവദിച്ചു. മാടായിയിലെ യൂസഫിന്റെ ചികിത്സയ്ക്കായി അനുവദിച്ച 2.90 ലക്ഷം രൂപയുടെ ഡി.ഡി. യൂസഫിന്റെ ഭാര്യ ഷക്കീറക്ക് നല്‍കും. കാനായിയിലെ എം.വി.രാജേഷ്-2.51 ലക്ഷം രൂപ, എണ്ണപ്പാറയിലെ കെ.ശ്രീധരന്-ഒരുലക്ഷം രൂപ, നെക്രാജെയിലെ മുഹമ്മദ് ഷറീഫ്-50,000 രൂപ എന്നിങ്ങനെയാണ് മറ്റ് ചികിത്സാസഹായം.