കാരുണ്യം കളനാട് റേഷന്‍പദ്ധതി തുടങ്ങി

Posted on: 11 Sep 2015



കളനാട്: കാരുണ്യം കളനാട് നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്കുള്ള റേഷന്‍വിതരണ പദ്ധതിക്ക് തുടക്കമായി. എസ്.വൈ.എസ്. സാന്ത്വനം ചെക്ക് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. മുക്രി അബ്ദുല്ല ഹാജിക്ക് കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു.
ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍ അധ്യക്ഷതവഹിച്ചു. മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ.അബ്ദുല്ലക്കുഞ്ഞി, മുജീബ് റഹ്മാന്‍ അയ്യങ്കോല്‍, അബ്ദുര്‍ റഹ്മാന്‍ കോഴിത്തിടില്‍, സാലിഹ് ഹദ്ദാദ്, ഇബ്രാഹിം ഹാജി കൊമ്പമ്പാറ, ഹമീദ് കുട്ടിച്ച, എസ്.കെ.ഷരീഫ്, കെ.എം.കെ.റഷീദ്, ഷാഫി ദര്‍ഖാസ്, യൂസുഫ് തൊപ്പട്ട, സി.ബി.ഷരീഫ്, സി.എം.ആരിഫ്, അബ്ദുര്‍റഹ്മാന്‍ തോക്കന്‍, പി.ഐ.ഷരീഫ്, ഇദ്രീസ് ഹദ്ദാദ്, കെ.എം.കെ.ളാഹിര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod