ഹെഡ്പോസ്റ്റോഫീസ് ധര്‍ണ നടത്തി
Posted on: 11 Sep 2015
കാസര്‍കോട്: ഓഫീസ് കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളുടെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്് എന്‍.എഫ്.പി.ഇ. ധര്‍ണനടത്തി. കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന കണ്‍വീനര്‍ പി.വി.രാജേന്ദ്രന് ഉദ്ഘാടനംചെയ്തു. ടി.എസ്.ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.പി.പ്രേംകുമാര്‍, എം.പി.രാധാകൃഷ്ണന്, സി.കെ.അശോക്കുമാര്, രവീന്ദ്രന് കൊടക്കാട്, കെ.ഹരി, കെ.മാധവന് നായര്‍ എന്നിവര്‍ സംസാരിച്ചു.