വ്യാജ േബാംബ്ഭീഷണി: മംഗലാപുരത്ത് 64-കാരന്‍ അറസ്റ്റില്‍

Posted on: 10 Sep 2015മംഗളൂരു: െബംഗളൂരു നഗരത്തില്‍ ബോംബുവെച്ചതായി വിവരം നല്കി പോലീസിനെ വട്ടംകറക്കിയ 64-കാരന്‍ അറസ്റ്റിലായി. ജെപ്പിന മൊഗറുവില്‍ താമസിക്കുന്ന റജിനാള്‍ഡ് ആണ് അറസ്റ്റിലായത്.ബെംഗളൂരുവിലെ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് റെജിനാള്‍ഡ് ബോംബുഭീഷണി മുഴക്കിയത്. ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തിയ െബംഗളൂരു പോലീസ് മംഗലാപുരത്തെ പോലീസ് മേധാവികളെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് മംഗലാപുരം പോലീസിന്റെ സഹായത്തോടെ ആയിരുന്നു റെജിനാള്‍ഡിന്റെ അറസ്റ്റ്. കുറ്റവാളിയെ അറസ്റ്റുചെയ്യാന്‍ െബംഗളൂരു പോലീസിന് എല്ലാ സഹായവും നല്കിയതായി മംഗലാപുരം സിറ്റി പോലീസ് കമ്മീഷണര്‍ എസ്.മുരുഗന്‍ മാധ്യമങ്ങളോടു പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ ധര്‍മസ്ഥലയില്‍

മംഗളൂരു:
മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകലംപാലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ധര്‍മസ്ഥലയില്‍ എത്തി. ഉജ്‌റെയില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ് കോളേജിലെ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കാനാണ് ആം ആദ്മി പാര്‍ട്ടി തലവന്‍കൂടിയായ കെജ്രിവാള്‍ ധര്‍മസ്ഥലയില്‍ എത്തിയത്. മംഗലാപുരം വിമാനത്താവളത്തിലെത്തിയ കെജ്രിവാളിനെ ആം ആദ്മി പാര്‍ട്ടിയുടെ ദക്ഷിണകന്നഡ ജില്ലാ ഘടകം സ്വീകരിച്ചു. എന്നാല്‍, വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

More Citizen News - Kasargod