നീലകണ്ഠ ഗുരുപാദരുടെ മഹാസമാധിയുടെ സുവര്‍ണജൂബിലി: 'ആത്മാരാമം' 12-ന്
Posted on: 10 Sep 2015
കാഞ്ഞങ്ങാട്: ശ്രീരാമദാസ ആശ്രമസ്ഥാപകന്‍ നീലകണ്ഠ ഗുരുപാദരുടെ മഹാസമാധി സൂവര്ണജൂബിലിയുടെ ഭാഗമായി 12-ന് കാഞ്ഞങ്ങാട്ട് നെല്ലിത്തറയില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി 'ആത്മാരാമം' പരിപാടി നടത്തുന്നു. സ്മരണിക പ്രകാശനം, ആധ്യാത്മിക സമ്മേളനം, ആദരകാണ്ഡം എന്നിവയാണ് നടത്തുന്നത്. വൈകിട്ട് 4.30-ന് ശ്രീശങ്കരം സനാതന പഠനകേന്ദ്രം ആചാര്യന് സ്വാമി ബോധചൈതന്യ ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവും സ്വാമി സത്യാനന്ദ തീര്‍ഥപാദര്‍ മുഖ്യപ്രഭാഷണവും നടത്തും.