കാര്‍ വൈദ്യുതപോസ്റ്റില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്‌

Posted on: 10 Sep 2015തൃക്കരിപ്പൂര്‍: തീരദേശപാതയില്‍ ആയിറ്റി ജങ്ഷനടുത്ത് പടന്ന തെക്കേക്കാെട്ട കുടുംബം സഞ്ചരിച്ച റിറ്റ്‌സ് കാര്‍ വൈദുതപോസ്റ്റിലിടിച്ച് തകര്‍ന്നു. നാലുപേര്‍ക്ക് പരിക്കേറ്റു. പടന്ന തെക്കേക്കാട്ടിലെ പി.കെ.എം.ഉനെസ്, മാതൃസഹോദരി റിസഫിയ, മകള്‍ നസീമ, ചെറുമകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈദ്യുതപോസ്റ്റ് മൂന്നായി മുറിഞ്ഞ് കാറിനുമുകളില്‍ വീണു. വൈദ്യുതിബന്ധം ഉടന്‍ വിച്ഛേദിക്കപ്പെട്ടത്‌കൊണ്ട് വന്‍ അപകടം ഒഴിവായി. കാറിലുണ്ടായിരുന്നവര്‍ തൃക്കരിപ്പൂരിലും പിന്നീട് പയ്യന്നൂരിലും ചികിത്സതേടി. ആയിറ്റിയിലൂടെ കടന്നുപോകുന്ന തീരദേശപാതയില്‍ മെക്കാഡം ടാറിങ് പൂര്‍ത്തിയായതുമുതല്‍ വാഹനങ്ങള്‍ അമിതവേഗത്തിലാണ് പായുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുകയുമാണ്.

More Citizen News - Kasargod