ബസ്സുകള്‍ കൂട്ടിമുട്ടി
Posted on: 10 Sep 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡിനുസമീപം ബസ്സുകള്‍ കൂട്ടിമുട്ടി ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പയ്യന്നൂരില്‍നിന്ന് ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും കെ.എസ്.ആര്.ടി.സി. ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യവാഹനങ്ങള്‍ റോഡരികില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തതാണ് അപകടമുണ്ടാകാന്‍ ഇടയായത്.