പെന്ഷന് വിതരണംചെയ്തു
Posted on: 10 Sep 2015
തൃക്കരിപ്പൂര്‍: തയ്യല്‍ത്തൊഴിലാളി യൂണിയന് എസ്.ടി.യു. കിടപ്പുരോഗികള്‍ക്ക് നടപ്പാക്കിയ കാരുണ്യവര്‍ഷം പദ്ധതിയുടെ രണ്ടാംഘട്ട പെന്ഷന് വിതരണം പി.കെ.സി.സുലൈമാന്‍ ഹാജി നിര്‍വഹിച്ചു. യൂണിയന് സംസ്ഥാന പ്രസിഡന്റ് ശംസുദ്ദീന്‍ ആയിറ്റി അധ്യക്ഷനായിരുന്നു. കെ.പി.മുഹമ്മദ് അഷ്റഫ്, എ.ജി.ആമീര്‍ ഹാജി, ജബ്ബാര്‍ പൊറോപ്പാട്, കെ.എം.എ.ഖാദര്‍, എന്‍.കെ.ഹമീദ് ഹാജി, എ.അഷറഫ്, വി.ടി.ശാഹുല്‍ ഹമീദ്, കെ.എം.എസ്.ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
ജേസീ വാരാഘോഷം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണ്‍ ജേസീസിന്റെ ജേസീ വാരാഘോഷം ബുധനാഴ്ച തുടങ്ങും. ഹരിതം പരിപാടിയുടെ ഭാഗമായി 101 മാവിന്‍തൈകള്‍ നടല്‍, കണ്ടല്‍ച്ചെടി സംരക്ഷണം, ജൈവപച്ചക്കറി വിളവെടുപ്പ്, മയക്കുമരുന്നിനെതിരെ സൈക്കിള്‍റാലി, മെഡിക്കല്‍ ക്യാമ്പ്, രക്തപരിശോധന ക്യാമ്പ്, ഷട്ടില്‍ നൈറ്റ്, ഫുട്ബോള്‍ മത്സരം എന്നിവ നടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പഠനത്തിന്റെ മേഖലാതല ഉദ്ഘാടനവും നടക്കും.
പാലിയേറ്റീവ് രൂപവത്കരണം
കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുരുഷ സഹായസംഘങ്ങള്‍ കരിന്തളം പാലിയേറ്റീവ് സംഘവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9496484391.