പൊവ്വല്‍ ചാല്‍ക്കര പാലം തുറന്നു
Posted on: 10 Sep 2015
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍ ചാല്‍ക്കര മദനിനഗര്‍ പാലം കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി അധ്യക്ഷയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് മുഖ്യാതിഥിയായിരുന്നു. അസി. എന്‍ജിനീയര്‍ കെ.രാജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.മാധവന്, വി.പ്രേമാവതി, കെ.എന്‍.ഹനീഫ, എം.എസ്.മുഹമ്മദ് കുഞ്ഞി, ബാത്തിഷ പൊവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 88 ലക്ഷം രൂപ ചെലവിലാണ് പാലംപണിതത്.