ജൈവപച്ചക്കറിക്ക് കൂലേരി സ്‌കൂള്‍ ഒരുങ്ങി

Posted on: 10 Sep 2015



കൂലേരി: വിഷമയമില്ലാത്ത ജൈവകൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ തൃക്കരിപ്പൂര്‍ കൃഷിഭവനുമായി സഹകരിച്ച് കൂലേരി ഗവ. എല്‍.പി. സ്‌കൂള്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഒരുക്കുന്നു. അതിന്റെ ഭാഗമായി പച്ചക്കറി ബോധവത്കരണ ക്ലാസും വിത്തുവിതരണവും സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ കൃഷി ഓഫീസര്‍ കെ.വി.ഷീന ക്ലാസെടുത്തു. കൃഷിവകുപ്പിന്റെ വകയായി കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തുവിതരണവും അവര്‍ നിര്‍വഹിച്ചു.
സ്‌കൂളില്‍ ആരംഭിക്കുന്ന പച്ചക്കറിത്തോട്ടത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലാസില്‍ നല്‍കുകയുണ്ടായി. നമ്മുടെ ജീവന്റെ നിലനില്പിനാധാരമായ കൃഷി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും നിലനിര്‍ത്തേണ്ടതിനെക്കുറിച്ചും കുട്ടികളില്‍ അവബോധം ഉണ്ടാക്കുവാന്‍ ക്ലാസ് സഹായിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് വി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ. പ്രസിഡന്റ് ജിഷ, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.വി.സുനില്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
പ്രഥമാധ്യാപകന്‍ എം.പി.രാഘവന്‍ സ്വാഗതവും ടി.കെ.ശ്യാമള നന്ദിയും പറഞ്ഞു.

More Citizen News - Kasargod