നല്ലോമ്പുഴ കംഫര്‍ട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്
Posted on: 10 Sep 2015
ചിറ്റാരിക്കാല്‍: ജലനിധി കുടിവെള്ളപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നല്ലോമ്പുഴയിലെ സാനിറ്റേഷന്‍ അവയര്‍നെസ് സെന്ററിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും ഉദ്ഘാടനം വ്യാഴാഴ്ച. ഈസ്റ്റ് എളേരിയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചത്. 18 ലക്ഷം രൂപ ചെലവിട്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം മുതലായവ ആദ്യഘട്ടത്തില്‍ നിര്‍മിച്ചു. ചിറ്റാരിക്കാല്‍, ചെറുപുഴ, കടുമേനി, കമ്പല്ലൂര്‍, പാലാവയല് തുടങ്ങിയ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാണിത്. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല് ഉദ്ഘാടകനാകും.