ഭീഷണി പോസ്റ്റര്‍: എന്‍.ജി.ഒ. യൂണിയന്‍ പ്രതിഷേധിച്ചു

Posted on: 10 Sep 2015



കാസര്‍കോട്: അധ്യാപകദിനാഘോഷത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.ടി.എ.ക്കെതിരെ യൂത്ത്‌ലീഗ് ഭീഷണി പോസ്റ്റര്‍ പതിച്ചതില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെന്റര്‍ പ്രതിഷേധിച്ചു. വിദ്യാഭ്യാസവകുപ്പില്‍ എന്തു നടന്നാലും പ്രതിഷേധിക്കരുതെന്ന യൂത്ത്‌ലീഗ് നിലപാട് ധിക്കാരപരമാണെന്നും ഭീഷണിയെ ചെറുക്കുമെന്നും എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെന്റര്‍ അറിയിച്ചു

More Citizen News - Kasargod