വിളവെടുപ്പുത്സവം
Posted on: 10 Sep 2015
ഉപ്പിലിക്കൈ: ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വെണ്ട, മത്തന്‍, ചുരയ്ക്ക, പയര്‍, വഴുതിന, വെള്ളരി എന്നിവയാണ് കൃഷിചെയ്തത്. പ്രഥമാധ്യാപിക കെ.വി.പുഷ്പ, പി.ടി.എ. പ്രസിഡന്റ് എം.സുരേശന് എന്നിവര്‍ നേതൃത്വം നല്കി. കൃഷിവകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറിക്കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍ അധികൃതര്‍.
അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. വി.എച്ച്.എസ്.എസ്സില്‍ ജി.എഫ്.സി., ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 11-ന് രാവിലെ 11-ന്.