ദേശീയപാവകളി ഉത്സവത്തിലേക്ക് കാസര്‍കോട് സംഘവും

Posted on: 10 Sep 2015കാസര്‍കോട്: ഡല്‍ഹിയില്‍ 'പുതുല്‍ യാത്ര 2015' എന്ന പേരില്‍ നടക്കുന്ന ദേശീയ പാവകളി ഉത്സവത്തിലേക്ക് കാസര്‍കോട് ഗോപാലകൃഷ്ണന്‍ യക്ഷഗാന പാവകളി സംഘത്തിന് ക്ഷണം ലഭിച്ചു. സപ്തംബര്‍ 10 മുതല്‍ 14 വരെ ഡല്‍ഹി രവീന്ദ്ര ഭവന്‍ മേഘദൂത് തിയേറ്ററിലാണ് പരിപാടി. അമ്പതോളം ടീമുകള്‍ മത്സരിക്കുന്നുണ്ട്.
നേരത്തെ പാകിസ്താന്‍, പാരിസ്, ദുബായ്, ചെക്കോസ്ലോവാക്യ, ചൈന എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര പാവകളി ഉത്സവത്തില്‍ ഗോപാലകൃഷ്ണന്‍ സംഘം പങ്കെടുത്തിട്ടുണ്ട്. യക്ഷഗാനത്തിന്റെ തെക്കന്‍ ശൈലിയിലുള്ള പാവകളിയില്‍ ആഗോളതലത്തില്‍ മത്സരിച്ച ഏക സംഘവും ഇതാണ്.
കേന്ദ്ര സംഗീത നാടക അക്കാദമയിയുടെ ദേശീയ പാവകളി ഉത്സവത്തില്‍ നാല് തവണ പങ്കെടുത്തിട്ടുണ്ട്. യൂറോപ്പിലെ പ്രാഗില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ ദി ബെസ്റ്റ് ട്രഡീഷണല്‍ പപ്പെറ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

More Citizen News - Kasargod