പോലീസിന് അനാസ്ഥയെന്ന് സി.പി.എം.; 18-ന് സി.ഐ.ഓഫീസ് മാര്‍ച്ച്‌

Posted on: 10 Sep 2015കുഡ്‌ലു കവര്‍ച്ച


കാസര്‍കോട്:
കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന കവര്‍ച്ചകള്‍ തടയുന്നതില്‍ പോലീസിന് അനാസ്ഥയെന്ന് സി.പി.എം. കുഡ്‌ലു ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും സി.പി.എം. ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 18-ന് കാസര്‍കോട് സി.ഐ.ഓഫീസിലേക്ക് സി.പി.എം. ഏരിയാ കമ്മിറ്റി തീരുമാനിച്ചു. നഗരത്തിന് സമീപമുള്ള കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ ഞെട്ടിപ്പിക്കുന്ന കൊള്ളയാണ് കഴിഞ്ഞദിവസം നടന്നത്. ഈ കേസിന്റെ അന്വോഷണത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കാസര്‍കോട് സവീസ് സഹകരണ ബാങ്കിന്റെ തായലങ്ങാടി ബ്രാഞ്ചില്‍ മൂന്നുമാസം മുമ്പാണ് വന്‍ കവര്‍ച്ചശ്രമം നടന്നത്. സി.സി. ടിവിയില്‍ കൊള്ളക്കാരുടെ ദൃശ്യം പതിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനായില്ല. ഈയടുത്തകാലങ്ങളില്‍ നിരവധി വീടുകളിലും കടകളിലും കവര്‍ച്ചകള്‍ നടന്നെങ്കിലും അതിലൊന്നും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സുശക്തമായ പട്രോളിങ് സംവിധാനം ഉണ്ടെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ്, ഭീതിജനകമായ പകല്‍ക്കൊള്ള അരങ്ങേറിയത്. ഇത്തരം സംഭവങ്ങള്‍ സാധാരണ ജനമനസ്സുകളില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. കൊള്ളക്കാരെ പിടികൂടാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പോലീസ് തയ്യാറാവണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സി.എച്ച്.കുഞ്ഞമ്പു ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചു.

More Citizen News - Kasargod