സര്‍വേയ്ക്ക് മുന്‍കൂറായി ഫണ്ട് അനുവദിക്കുന്നില്ലെന്ന് പരാതി
Posted on: 10 Sep 2015
കാഞ്ഞങ്ങാട്: മത്സ്യബന്ധന തുറമുഖ സര്‍വേയ്ക്ക് മുന്‍കൂറായി ഫണ്ട് അനുവദിക്കുന്നില്ലെന്ന് പരാതി. സര്‍വേയ്ക്ക് മുന്‍കൂറായി ഫണ്ട് അനുവദിച്ച് നല്‍കാത്തത് സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയായി മാറുകയാണ്. അജാനൂരിലെത്തിയ ഉദ്യോഗസ്ഥരാണ് ജനപ്രതിനിധികള്‍ക്കുമുന്നില്‍ പരാതി പറഞ്ഞത്. അരലക്ഷത്തോളം ചെലവുവരുന്ന സര്വേജോലികള്ക്കായി മുന്‍കൂറായി പണം സര്‍ക്കാര്‍ നല്‍കാറില്ല. ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍നിന്ന് ചെലവഴിക്കുന്ന തുക തിരികെ ലഭിക്കാന്‍ ഒരുവര്‍ഷത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. തുറമുഖ സര്‍വേ ജോലികള്‍ക്കും മുന്‍കൂര്‍ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.