സൗജന്യ മെഡിക്കല്‍ ക്യാമ്പ് 13-ന്
Posted on: 10 Sep 2015
പള്ളിക്കര: തെക്കേക്കുന്ന് അക്ഷര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു. സപ്തംബര്‍ 13-ന് പള്ളിക്കര ജി.ഡബ്ല്യൂ.എല്‍.പി. സ്കൂളിലാണ് ക്യാമ്പ്. പള്ളിക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് ദീപ നഴ്സിങ് ഹോമിന്റെയും സഹകരണത്തോടെ നടക്കുന്ന ആരോഗ്യക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.