നാണയമേള നടത്തി

Posted on: 10 Sep 2015



കാസര്‍കോട്: പൊതുവിപണിയിലെ നാണയക്ഷാമത്തിന് പരിഹാരവുമായി നാണയമേള നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് മേള നടത്തിയത് ഇരുപത് ലക്ഷം രൂപയുടെ നാണയം മേളയില്‍ വിതരണം ചെയ്തു. മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും മേളയില്‍ അവസരമൊരുക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിജണല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ആര്‍.ബി.ഐ. വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് ടെന്‍കില്‍, എ.കെ.മൊയ്തീന്‍കുഞ്ഞി, എന്‍.കെ.ചന്ദ്രശേഖരന്‍, എസ്.ബി.ടി. കാസര്‍കോട് ശാഖാ ചീഫ് മാനേജര്‍ എം.ബാലന്‍, കെ.വി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod