അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്തല്‍: കെ.എ.എം.എ. അപലപിച്ചു

Posted on: 10 Sep 2015



കാസര്‍കോട്: കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്തിയ കെ.എസ്.ടി.എ. നടപടിയെ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ.മീര്‍സാഹിദ് അധ്യക്ഷത വഹിച്ചു. കെ.അലികുഞ്ഞി, കെ.എ.മജീദ്, എസ്.എ.അബ്ദുല്‍റഹ്മാന്‍, ഹുസൈന്‍ സാദത്ത്, കെ.എ.സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod