വെളളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഉദ്ഘാടനം നാളെ

Posted on: 10 Sep 2015



കാസര്‍കോട്: പുതുതായി രൂപവത്കരിച്ച മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി അനൂപ് ജേക്കബ്ബ് നിര്‍വഹിക്കും. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം ബന്തിയോട് മല്ലങ്കൈ മലബാര്‍ ടവറില്‍ രാവിലെ 10 മണിക്കും വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ടില്‍ 12 മണിക്കും നടക്കും.

More Citizen News - Kasargod