'ഇനി ഞങ്ങള്‍ പറയാം' കാസര്‍കോട് കുടുംബശ്രീ സി.ഡി.എസിന് രണ്ടാം സ്ഥാനം

Posted on: 10 Sep 2015



കാസര്‍കോട്: സംസ്ഥാനതലത്തില്‍ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും സി.ഡി.എസുകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അവതരിപ്പിച്ച ഇനി ഞങ്ങള്‍ പറയാം എന്ന സോഷ്യല്‍ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കുടുംബശ്രീ സി.ഡി.എസ്. ആയി കാസര്‍കോട് നഗരസഭ സി.ഡി.എസിനെ തിരഞ്ഞെടുത്തു. കുടുംബശ്രീയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനമികവിനെ അടിസ്ഥാനമാക്കിയാണ് ദൂരദര്‍ശന്‍ റിയാലിറ്റിഷോ സംഘടിപ്പിച്ചത്. പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, മെമ്പര്‍ സെക്രട്ടറി കെ.പി. രാജഗോപാല്‍, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ശാഹിദ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

More Citizen News - Kasargod