ശരണ്യ സ്വയംതൊഴില്‍ പദ്ധതി
Posted on: 10 Sep 2015
കാസര്‍കോട്: ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അപേക്ഷ ക്ഷണിച്ചു. വിധവകള്‍, വിവാഹമോചിതര്‍, ഏഴുവര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുള്ള സ്ത്രീകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് പദ്ധതി. 50,000 രൂപയാണ് വായ്പതുക. 50 ശതമാനം സബ്സിഡിയാണ്. വായ്പതുകയുടെ പകുതി തിരിച്ചടക്കേണ്ടതില്ല. ബാക്കി തുക 60 ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയാകും. എംപ്ലോയ്മെന്റ് റജിസ്ട്രേഷന് കാര്‍ഡ് സഹിതം അപേക്ഷാഫോറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മഞ്ചേശ്വരം ബ്യൂറോയിലും ലഭിക്കും.