നാള്‍മരം മുറിക്കല്‍
Posted on: 10 Sep 2015
രാജപുരം: അട്ടേങ്ങാനം ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നാള്‍മരം മുറിക്കല്‍ ചടങ്ങ് നടന്നു. വിശ്വകര്‍മ രതീഷ് കുഞ്ഞിക്കൊച്ചി ചടങ്ങുകള്‍ക്ക് നേതൃത്വംനല്കി. ദേവസ്ഥാന പ്രസിഡന്റ് ബി.എം.തമ്പാന് നായര്‍, കെ.നാരായണ, ബാത്തൂര്‍ കഴകം സ്ഥാനികര്‍, ബേളൂര്‍ ശിവക്ഷേത്ര ഭാരവാഹികള്‍, ബേളൂര്‍ ക്ഷേത്രപാലകക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.