പ്രതിഷേധിച്ചു
Posted on: 10 Sep 2015
കാസര്‍കോട്: കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി ഓഫീസ് ഗേറ്റില്‍ ഭീഷണി പോസ്റ്റര്‍ പതിച്ചതില്‍ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആരും ശബ്ദിക്കരുതെന്ന നിലപാട് ധിക്കാരമാണ്. അധ്യാപക പ്രസ്ഥാനത്തിന്റെ സമരങ്ങളെ ഭീഷണികൊണ്ട് നേരിടാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കാന്‍ തൊഴിലാളികളും നിര്‍ബന്ധിതരാകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.കെ.രാജനും പറഞ്ഞു.