വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
Posted on: 09 Sep 2015
ചെറുവത്തൂര്‍ കണ്ണംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; പിലിക്കോട് തോട്ടം ഗേറ്റില്‍ സ്കൂട്ടര്‍യാത്രക്കാരനെ സ്വകാര്യബസ് ഇടിച്ചിട്ടു
ചെറുവത്തൂര്‍: ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചെറുവത്തൂര്‍ കണ്ണംകുളത്തും പിലിക്കോട് തോട്ടം ഗേറ്റിലുമുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. രാവിലെ പത്തരയോടെയാണ് കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് സ്പെയര്‍പാര്‍ട്സുമായി പോകുന്ന ലോറിയും മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ലോറിഡ്രൈവര്‍ കെ.പ്രകാശന് (48) ചാലോട്, പി.വി.പ്രിയേഷ് (33) ഇരിക്കൂര്‍, കാര്‍ യാത്രികരായ എന്‍.പി.മുര്‍ഷിദ് (25) കുറുമാത്തൂര്‍, മുഷിന്‍ (24) കുറുമാത്തൂര്‍ എന്നിവരെ ചെറുവത്തൂര്‍ കെ.എ.എച്ച്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്വകാര്യബസ് ഇടിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരന് പിലിക്കോട് കരപ്പാത്തെ എം.മാധവ വാര്യര്‍(60)ക്ക് സാരമായി പരിക്കേറ്റു. ഇയാളെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് സ്കൂട്ടറിലിടിച്ചത്.