കെ.പി.മണിക്കും അഭിരാമിക്കും സ്വീകരണംനല്കി
Posted on: 09 Sep 2015
മടിക്കൈ: കേരള മണ്‍പാത്ര നിര്‍മാണ സമുദായസഭയുടെ ഗള്ഫ്സംഘടനയായ 'ചെരാത്-സാന്ത്വനം' ഐ.ഐ.ടി.യില്‍ പ്രവേശനംലഭിച്ച എരിക്കുളത്തെ കെ.പി.മണിക്കും യുവ കവയിത്രി കെ.അഭിരാമിക്കും സ്വീകരണവും കാഷ് അവാര്‍ഡും നല്കി.
മണ്‍പാത്രനിര്‍മാണ സമുദായസഭ സംസ്ഥാന സെക്രട്ടറി കെ.ഭാസ്കരന് അധ്യക്ഷതവഹിച്ചു. എരിക്കുളം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം സ്ഥാനികരായ വടക്കേവീട്ടില്‍ കുറുപ്പും, കാളിയത്ത് വീട്ടില്‍ കുറുപ്പും ഉപഹാരം വിതരണംചെയ്തു. ചെരാത് പ്രസിഡന്റ് കെ.സുരേഷ്കുമാര്‍, ടി.വി.രാഘവന്, പി.കുമാരന്, ടി.വി.നാരായണന് എന്നിവര്‍ സംസാരിച്ചു.