വടംവലി; പെരിയങ്ങാനം ടീം, ഫിനിക്സ് തുമ്പ ജേതാക്കള്‍
Posted on: 09 Sep 2015
കരിന്തളം: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) കരിന്തളം യൂണിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുരുഷ-വനിത കമ്പവലിമത്സരത്തില് പെരിയങ്ങാനം ടീം പുരുഷ വിഭാഗത്തിലും ഫിനിക്സ് തുമ്പ വനിതാവിഭാഗത്തിലും ജേതാക്കളായി. ഫ്രണ്ട്സ് പരപ്പച്ചാല്‍, ഇ.എം.എസ്. കയനി, ടീമുകള്‍ രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്ക് സി.പി.എം. കരിന്തളം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സമ്മാനദാനംനടത്തി. ഓണാഘോഷം പഞ്ചായത്തംഗം ഒ.എം.കുഞ്ഞിക്കണ്ണന് ഉദ്ഘാടനംചെയ്തു. കെ.സതീശന് അധ്യക്ഷതവഹിച്ചു. കെ.സുകുമാരന്‍, എ.പി.രാജന്, വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ബി.ഭാസുരന്‍ സ്വാഗതവും കെ.സജിര്‍ നന്ദിയും പറഞ്ഞു.
കൊല്ലമ്പാറ: കീഴ്മാല എ.കെ.ജി. ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കമ്പവലി മത്സരത്തില്‍ പെരിയങ്ങാനം ടീം ജേതാക്കളായി. ചായ്യോം എന്‍.എ. സ്മാരക കലാവേദി രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന് സമ്മാനദാനംനടത്തി. വി.വി.വിജയമോഹനന്‍ അധ്യക്ഷതവഹിച്ചു. പി.ചന്ദ്രന്, എം.മനോഹരന്, കെ.വി.പ്രിയേഷ് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷം പഞ്ചായത്തംഗം എന്‍.ടി.ശ്യാമള ഉദ്ഘാടനംചെയ്തു. എം.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. കെ.പ്രിയേഷ്കുമാര്‍ സ്വാഗതം പറഞ്ഞു.