സീഡ് കുട്ടികള്‍ നട്ടുനനച്ചു; ഉപ്പിലിക്കൈയില്‍ വിളവെടുപ്പുത്സവം
Posted on: 09 Sep 2015
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് കുട്ടികളുടെ പരിചരണത്തില്‍ പടര്‍ന്നുപന്തലിച്ച ജൈവപച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പ് നടന്നു. പിടി.എ. പ്രസിഡന്റ് എം.സുരേഷ്, പ്രഥമാധ്യാപിക കെ.വി.പുഷ്പ, ഗോപാലകൃഷ്ണന്, എ.രാമകൃഷ്ണന്, രാജ്മോഹനനന്‍, നിഷ തമ്പാന് എന്നിവരും സീഡ് പ്രവര്‍ത്തകര്‍ക്കൊപ്പം വിളവെടുപ്പുത്സവത്തില്‍ പങ്കാളികളായി.