റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്കണം

Posted on: 09 Sep 2015



കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസവും പരിശീലനവും നല്‍കിവരുന്ന കാഞ്ഞങ്ങാട് ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്‍കണമെന്ന് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം വിദ്യാഭ്യാമന്ത്രി പി.കെ.അബ്ദുറബ്ബിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 18 വയസ്സിന് താഴെ പ്രായമുള്ള 60ഉം 18ന് വയസ്സിന് മുകളില്‍ പ്രായമുള്ള 73ഉം പേര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും റോട്ടറി സ്‌കൂളില്‍ നല്‍കിവരുന്നുണ്ട്.

More Citizen News - Kasargod