തൊഴിലാളി ശാക്തീകരണ വിദ്യാഭ്യാസ ക്യാമ്പ്
Posted on: 09 Sep 2015
ചെറുവത്തൂര്‍: ഗ്രന്ഥശാലാസംഘം 70-ാം വാര്‍ഷികത്തിന്റെ
ഭാഗമായി തുരുത്തി കൈരളി ഗ്രന്ഥാലയത്തില്‍ തൊഴിലാളി ശാക്തീകരണ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു.
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ്, ഹെല്പ് ലൈന്‍ കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു.
ടി.വി.ജയരാജന് അധ്യക്ഷതവഹിച്ചു. വി.സുനില്‍കുമാര്‍, ടി.തമ്പാന്, കെ.വി.സുധാകരന്, എ.കുഞ്ഞമ്പാടി എന്നിവര്‍ സംസാരിച്ചു.