ഗ്രന്ഥാലയ വാരാചരണം തുടങ്ങി
Posted on: 09 Sep 2015
പിലിക്കോട്: ഗ്രന്ഥാലയ വാരാചരണ ഭാഗമായി പടുവളം സി.ആര്.സി. ഗ്രന്ഥാലയത്തില്‍ പുസ്തകപ്രദര്ശനം, ബാലവേദി-വനിതാവേദി യോഗം, ഗ്രന്ഥശാലംഗങ്ങളുടെ കൂട്ടായ്മ, ചര്‍ച്ചാ ക്ലാസുകള്‍, അംഗത്വവിതരണം, പുസ്തക സമാഹരണം തുടങ്ങിയ പരിപാടികള്‍ നടത്തും. 14-ന് എഴുപത് അക്ഷരദീപം തെളിക്കും.
ഗ്രന്ഥശാലാ വാരാചരണ ഉദ്ഘാടനം പി.ദാമോദര പൊതുവാള് നിര്‍വഹിച്ചു. പി.കെ.കുഞ്ഞിക്കൃഷ്ണന് അടിയോടി അധ്യക്ഷതവഹിച്ചു. പി.ബാലചന്ദ്രന് നായര്‍, സി.കൃഷ്ണന് നായര്‍, പി.വി.പ്രഭാകരന്, എം.വി.ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.