തൃക്കരിപ്പൂരില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം

Posted on: 09 Sep 2015



തൃക്കരിപ്പൂര്‍: പഞ്ചായത്തില്‍ ടൗണിലും പൊതുമരാമത്ത് നിരത്തുകളിലും വിളക്കുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി പ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ഓരോ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിന് 2.10 ലക്ഷം രൂപ ചെലവുവരും. ടൗണില്‍ 65 എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 3.30 ലക്ഷം രൂപ, പൊതുമരാമത്ത് നിരത്തുകളില്‍ കത്താത്ത പഴയലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ 6.22 ലക്ഷം രൂപ, പുതുതായി ലൈന്‍വലിക്കാന്‍ 7.60 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഭരണസമിതി നടപ്പാക്കുന്നത്. 2014-15 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനമികവിന് സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപയില്‍നിന്നാണ് ഫണ്ട് വകയിരുത്തിയത്.
പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം തെരുവുവിളക്കുകള്‍ പ്രകാശിക്കുമെന്ന് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ബാവ എന്നിവര്‍ പറഞ്ഞു.

More Citizen News - Kasargod