തൃക്കരിപ്പൂര്‍ ടൗണ്‍ഹാള്‍ നിര്‍മാണം തുടങ്ങി
Posted on: 09 Sep 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ലോക ബാങ്ക് സഹായത്താല്‍ ബസ്സ്റ്റാന്‍ഡിനു സമീപം പണിയുന്ന ടൗണ്‍ഹാള്‍ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു.
38 ലക്ഷം രൂപ ചെലവില്‍ 2355 ചതു.അടി വിസ്തീര്‍ണത്തില്‍ പണിയുന്ന ടൗണ്‍ഹാളില്‍ 350 പേര്‍ക്ക് ഇരിപ്പിടസൗകര്യമുണ്ടാകും. ബസ്സ്റ്റാന്‍ഡിനു വടക്കുഭാഗത്തെ നിലവിലുള്ള പഴയ ഷോപ്പിങ് കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ശീതീകരണ സൗകര്യത്തോടെ ഹാള്‍ പണിയുന്നത്. പ്രവൃത്തി മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കും.
ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.പത്മജ, സ്ഥിരം സമിതി ചെയര്മാന്മാരായ വി.കെ.ബാവ, അഡ്വ.എം.ടി.പി.കരീം, അംഗങ്ങളായ ടി.ശ്യാമള, കെ.പി.സുഹറ, ടി.വി.പ്രഭാകരന്, പി.വി.ലേഖ, കെ.കണ്ണന്, എ.കെ.ഹാഷിം, എം.മാലതി, എം.സുമതി, പി.തങ്കമണി, പി.പി.കമറുദ്ദീന്, എല്‍.എസ്.ജി.ഡി. അസി. എന്‍ജിനീയര്‍ കെ.രമേശന്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി.വി.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.