അരാഷ്ട്രീയ വര്‍ത്തമാന കാലത്തിന്റെ പരിച്ഛേദമായി സീതാകല്യാണം വേദിയില്‍
Posted on: 09 Sep 2015
ഉദിനൂര്‍: കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളെ തകര്‍ത്ത് വര്‍ഗീയതയും ജാതീയതയും വളര്‍ത്തുന്ന അരാഷ്ട്രീയ വര്‍ത്തമാന കാലത്തിന്റെ പരിച്ഛേദമായി സീതാകല്യാണം വേദിയിലെത്തി. തടിയന്‍കൊവ്വല്‍ മനീഷാ തിേയറ്റേഴ്സാണ് ജാതി-മത സംരക്ഷണം അഭിമാന പ്രശ്നമായി കാണുന്ന പ്രസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തെരുവ്നാടകം അവതരിപ്പിക്കുന്നത്. നര്‍മരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് നാടകം.
ലോകൈക സുന്ദരിയെന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ത്രീക്ക് പിന്നാലെ പോകുന്ന ഗ്രാമീണരിലൂടെ വികസിക്കുന്ന നാടകം വര്‍ഗീയതയുടെ രൂക്ഷമുഖങ്ങള് അനാവൃതമാക്കുന്നു. അനില്‍ നടക്കാവാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. സന്തോഷ് മുതിരക്കൊവ്വല്‍, രാഹുല്‍ ഉദിനൂര്‍, അപ്യാല്‍ പ്രമോദ്, വി. പ്രകാശന്, വി.വി.ദിലീപ്, പി.പി. കുഞ്ഞികൃഷ്ണന്, ലൈജു, ശ്യാമ പ്രസാദ്, സി. സൂരജ്, കാര്‍ത്തിക് എന്നിവര്‍ വേഷമിടുന്നു. ഗോകുല്‍ ആണ് സംഗീതം നല്‍കിയത്.