നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം
Posted on: 09 Sep 2015
ഉദിനൂര്‍: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തടിയന്‍കൊവ്വല്‍ കൈരളി ഗ്രന്ഥാലയത്തില്‍ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. സി.ടി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. നേത്രദാനത്തിന്റെ പ്രാധന്യത്തെക്കുറിച്ച് കെ.ശങ്കരനാരായണന് ക്ലാസെടുത്തു. കെ.രാഘവന്, സുമതി മാടക്കാല്‍, വാസു ചോറോട്, ഒ.പി.രാജേഷ്, എ.ബാബുരാജ്, കെ.സുഗതന്, കെ.പി.രമേശന് എന്നിവര്‍ സംസാരിച്ചു.