കോണ്‍ഗ്രസ് ആദൂര്‍ വില്ലേജ് കണ്വെന്ഷന്
Posted on: 09 Sep 2015
മുള്ളേരിയ: ആദൂര്‍ വില്ലേജ് കോണ്‍ഗ്രസ് കണ്വെന്ഷന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.സി.കെ. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പഴയകാല കോണ്‍ഗ്രസ് നേതാക്കളായ വിട്ടല്‍ റൈ, ഗോപാലകൃഷ്ണ റൈ, കൊറഗപ്പ മണിയാണി എന്നിവരെ ആദരിച്ചു. എ.കെ.ശങ്കരന്, കല്ലഗ ചന്ദ്രശേഖര റാവു, ബാലകൃഷ്ണന്, വാരിജാക്ഷന്‍, ഉമേശ് റാവു, സി.ഇബ്രാഹിം, രാഘവന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.