വായനശാലകളില്‍ അംഗത്വ-പുസ്തക സമാഹരണ വാരാചരണം തുടങ്ങി

Posted on: 09 Sep 2015പൊയിനാച്ചി: പൊയിനാച്ചി ടാഗോര്‍ പബ്ലൂക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനവാരാചരണവും അംഗത്വ-പുസ്തക സമാഹരണവും തുടങ്ങി.തെക്കില്‍ വെസ്റ്റ് ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എ.ജെ.പ്രദീപ്ചന്ദ്രന്‍ പരിപാടി ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് കെ.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ.ശശിധരന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ഇ.കുഞ്ഞമ്പു നായര്‍, രാജന്‍ കെ.പൊയിനാച്ചി, ടി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി അംഗത്വ-പുസ്തക ശേഖരണം നടത്തും. ശനിയാഴ്ച രാവിലെ 10-ന് നേതാജി ക്ലൂബ്ബില്‍ വനിതാസംഗമം നടത്തും. പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തില്‍ ആഘോഷം സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി റജിസ്ട്രാര്‍ കെ.ശ്രീധരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.രാഘവന്‍ വലിയവീട് അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ മുണ്ട്യക്കാല്‍ സ്വാഗതം പറഞ്ഞു.ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ സംവാദം നടത്തി. ജുനൈദ് അധ്യക്ഷത വഹിച്ചു. രമേശ്, കിഷോര്‍, സജിന, ശ്രീവിദ്യ, േശ്രയ, സ്വാതി, ഷീനാ, സജിത്, രജിത എന്നിവര്‍ സംസാരിച്ചു. നിഖില്‍ സ്വാഗതവും ലോപ മുദ്ര നന്ദിയും പറഞ്ഞു.

More Citizen News - Kasargod