നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം വരുന്നു

Posted on: 09 Sep 2015കാസര്‍കോട്: ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്ത് ഉടന്‍ തുടങ്ങും. രാജ്യത്തെ പുതിയ 50 കേന്ദ്രീയവിദ്യാലയങ്ങളുടെ പട്ടികയില്‍ നീലേശ്വരവും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ കാസര്‍കോട്ട് രണ്ടെണ്ണവും കാഞ്ഞങ്ങാട്ട് ഒരെണ്ണവുമാണ് ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍. ഇതുസംബന്ധിച്ച അറിയിപ്പ് പി.കരുണാകരന്‍ എം.പിക്ക് ലഭിച്ചു.
നീലേശ്വരത്ത് പാലായിയില്‍ കണ്ണൂര്‍ സര്‍വകലാശാല കാമ്പസിനടുത്ത് കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം കേന്ദ്രീയ വിദ്യാലയ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദര്‍ശിക്കുകയും അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഉത്തരവായാലുടന്‍ ക്ലാസ് താത്കാലികമായി ആരംഭിക്കാനുള്ള സൗകര്യവും
നീലേശ്വരത്ത് ഒരുക്കിയിട്ടുണ്ട്. കാബിനറ്റ് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ഈവര്‍ഷം തന്നെ നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി. കരുണാകരന്‍ എം.പി. വ്യക്തമാക്കി.

More Citizen News - Kasargod