ബി.ജെ.പി. ജില്ലാ നേതൃയോഗം ഇന്ന്
Posted on: 09 Sep 2015
കാസര്‍കോട്: ബി.ജെ.പി. ജില്ലാ നേതൃയോഗം കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപമുള്ള സര്‍ദാര്‍ജി ഹാളില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ചേരും. കേരളത്തിന്റെ ചുമതലയുള്ള നളീന്‍കുമാര്‍ കട്ടീല്‍ എം.പി. യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, വൈസ് പ്രസിഡന്റ് പ്രമീള സിനായ്ക്, ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേഷ്, ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, പാര്‍ട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മോര്‍ച്ചകളുടെ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.